Friday, July 28, 2006

ജൂലായ് 27, മദ്ധ്യാഹ്നം മുതല്‍ സായാഹ്നം വരെ

മടുപ്പ് പിടിച്ച് നട്ടെല്ല് കൂനി deskന് മുന്നില്‍ ഇരിക്കുമ്പോള്‍, കൃത്രിമമായ ശീതക്കാറ്റ് വീശിക്കൊണ്ടേയിരുന്നു.
പലപ്പോഴും ജോലി ചെയ്യുന്നതിനേക്കാള്‍ ബുദ്ധിമുട്ട് വെറുതെയിരിക്കാനാണ്. അത് ബുദ്ധിക്കു് ഏല്പിക്കുന്ന ക്ഷതം മാറണമെങ്കില്‍, ഒന്ന് പുറതേക്ക് ഇറങ്ങണം. മടിച്ചു മടിച്ചാണെങ്കിലും, ഉപേക്ഷിക്കാന്‍‌ ആഗ്രഹിക്കുന്ന ശീലം പിന്നേയും തന്നെ പിടികൂടുന്നു. ഒരു സിഗരറ്റ്, ആവശ്യത്തിലേറേ പുക അന്തരിക്ഷത്തിലുണ്ട്, അത് പോരാതെ കാശു കൊടുത്ത് വാങ്ങുന്ന പുക. അതിന്റ കുറേ പുക അകത്തേക്ക്, പിന്നെ എന്റെ പുക പുറത്തേക്ക്.
സമയം 5:30 തേയായിട്ടുള്ളു. അര മണിക്കൂറ് കൂടി കഴിഞ്ഞിട്ട് വീട് പിടിക്കണം. നീണ്ട് നിവര്‍ന്ന് കിടക്കണം.
സമയം 6:30 ബൈക്കില്‍‌ നിന്ന് ഇറങ്ങി രണ്ട് കൈകളും കൂട്ടിപിടിച്ച് നട്ടെല്ല് ഒന്ന് നിവര്‍‌ത്തി. കടുകു പൊട്ടുന്നതുപേലെ ഒരു ശബ്ദം കേട്ടു. വീട്ടില്‍ എത്തിയാല്‍‌ ഒരു പരിപാടിയേയുള്ളു, ടി വി ഓണ്‍‌ ചെയ്യുക, റിമോട്ടിനെ തുടരെ തുടരെ ഞെക്കി ശ്വാസം മുട്ടിക്കുക. ചാനലുകള്‍ ‌മറിഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാ മലയാളം ചാനലുകളിലും വാര്‍ത്ത. എം ടി വില്‍‌ കൂത്തും പാട്ടും.
കൈവിരലുകള്‍‌ റിമോട്ടില്‍‌ അമരുന്നത് അറിഞ്ഞതേയില്ല. ചിന്തകള്‍‌ കാട് കയറി കൊണ്ടേയിരുന്നു.
അധികം വൈകാതെ ചിന്തകളെ മൃതപ്രായമാക്കിക്കൊണ്ട് മൊബൈല്‍‌ ഫോണ്‍‌ ചിലച്ചു.
ആരായിരിക്കും. പതിവു പോലെ ആരും വിളിക്കാറില്ല.
LCD screen ല്‍‌ പേരു തെളിഞ്ഞുകണ്ടു. ഫോണ്‍‌ എടുക്കാന്‍‌ അല്പം ഒന്ന് മടിച്ചു. അപ്രതീക്ഷിതമായിരുന്നു ആ ഫോണ്‍‌ കോള്‍‌. പക്ഷെ പലപ്പോഴും ആഗ്രഹിച്ചതും. മറുതല്യ്ക്കല്‍‌ അവള്‍‌. അവളുടെ ശബ്ദം.

1 Comments:

Blogger സൂരജ്‌ പയ്യൂര്‍ said...

അവള്‍ ആരായിരുന്നു? ഒന്നു പറഞൂടേ. തുടക്കം മോശമായില്ല. തുടര്‍ന്നെഴുതൂ. അഭിപ്രായം അറീക്കാം.

5:57 AM  

Post a Comment

<< Home