Monday, July 31, 2006

പ്രയാണം

ഒരിക്കലും നിലയ്ക്കാത്ത നദി എവിടെനിന്നായിരിയ്കും യാത്ര തുടങ്ങിയത്.
കൈവഴികളും കാട്ടരുവികളും ഒത്തു ചേറ്‌‍ന്ന ഈ നദി വെറൂം ഒരു മരക്കഷ്ണമായ
എന്നെയും പേറി ഒഴുകാന്‍ തുടങ്ങിയിട്ട് കാലം എത്രയായി.

ഇന്നിതാ അപ്രതീക്ഷിതമായി എന്റെ ഈ യാത്രയില്‍ മറ്റൊരാളും. ആരെന്നറിയില്ല. കൂടെ എത്ര നാള്‍? ലക്ഷയ്മെവിടെ? ഒന്നും അറിയില്ല. കൂടെ ഉള്ളത്ര നേരം ഒരുമിച്ചു യാത്രയാകം. അപരിചിതിത്വം അകല്ചയിലേക്കാണു കൊണ്ടെത്തിക്കുക. ഏല്ലാം അടുത്തറിയാന്‍‌ ശ്രമിക്കുക. ആര്‍‌‍ക്കാണ് എല്ലാറ്റിനും ഉത്തരം തരാന്‍‌ കഴിയുക. എന്നെ പേറുന്ന ഈ നദിയോടു തന്നെ ചോദിക്കാം.

"ഈ യാത്രയില്‍‌ എന്നൊടൊപ്പം അനേകങ്ങള്‍‌ ഉണ്ട്. ആരേയും എനിക്കറിയില്ല.. എല്ലാറ്റിനും ഉത്തരം നീ തന്നെ കണ്ടെത്താന്‍ ശ്രമിയ്ക്കുക."

അറിയാനുള്ള ആകാംഷ കൂടി കൊണ്ടേയിരുന്നു. പക്ഷെ അപ്പോഴും ഒരു അമാന്തം.
എത്രയോ പുതിയ മുഖങ്ങള്‍ എന്നോടൊപ്പം ഒഴുകിപോകുന്നു.എല്ലാരേയും എനിക്കറിയുമോ. ഇല്ലലോ?
നദിയുടെ കുത്തൊഴുക്കിനു വേഗത ഏറുന്നു ഒപ്പം എന്റെ മനസ്സിന്റെയും.ഇതിനിടെ വീണ്ടും പലരും യാത്രയില്‍‌ ഒത്തുചേര്‍‌ന്നു.ഇവരുടെ ലക്ഷ്യം എവിടേന്നു എനിക്കറിയനാകുമോ? വീണ്ടും ഇതുപോലെ ഒരു ഒത്തുചേരല്‍‌, അതുണ്ടാവുമോ?പലതിനും ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ല
അന്വേക്ഷണം അനന്തത മാത്രം സമ്മാനിക്കും.നദിയുടെ കുത്തൊഴുക്കിനു ശാന്തത കൈവന്നപോലെ.
നിശ്ചലമായ ജലാശയത്തില്‍‌ പൊന്നമ്പിളിയെ സാക്ഷി നിര്‍‌‍ത്തി സഹയാത്രികയോട് ഞാന്‍ ചോദിച്ചു.

"നീ ആരാണ്. യാത്ര എവിടെയ്ക്കാണ്?"

സംസാര ഭാഷ ഒന്നു തന്നെ.വൈകാതെ തന്നെ വഴി പിരിയേണ്ടിവരും.
യാത്ര പിന്നെയും തുടറ്‌‍ന്നു. മുന്‍‌പ് പലപ്പോഴും ഇതുപോലെ ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ടാവും.
പക്ഷെ അറിയാന്‍‌ കഴിഞ്ഞതു ഇപ്പോള്‍ മാത്രം.നദിയുടെ നിലയ്ക്കാത്ത ഒഴുക്കിനൊപ്പം പലതും സംസാരിച്ചു. സംസാര ഭാഷ പോലെ തന്നെ ഹ്യദയ ഭാഷയ്ക്കും സാമ്യം ഉള്ളതു പോലെ തോന്നി.

കണ്‌‍ചിമ്മി തുറക്കുന്ന വേഗത്തില്‍ നീറ്‌‍ക്കുമിളകള്‍ ഇല്ലാതാകുന്നതു എനിയ്കു കാണം.
ഈ യാത്രുടെ ദൈര്‍ഖ്യത്തിനു നീര്‍ക്കു‍മിളയുടെ ആയുസ്സല്ലേ ഉള്ളു എന്നു മനസ്സറിയാതെ മന്ത്രിച്ചു.
പ്രഭാത സൂര്യന്റെ കിരണങ്ങള്‍‌ ഭൂമിയില്‍‌ പതിച്ചു തുടങ്ങി.
എനിയ്കു വിടവാങ്ങാന്‍ സമയമായി. ഞാന്‍ തീരത്തേയ്കു അടുക്കുകയാണ്.
സൂര്യന്റെ കിരണങ്ങളേറ്റു ഭൂമിയെ തഴുകി നില്ക്കുന്ന മഞ്ഞുതുള്ളി കൂടുതല്‍ സുന്ദരിയായി.

ഒന്നോര്‍‌‍ത്താല്‍ ഒരോ ഒത്തുചേരലിനും വേര്‍‌ ‍പിരിയലിനും മഞ്ഞുതുള്ളിയുടെ ആയുസ്സേ ഉള്ളു.
പ്രഭാത സൂര്യന്റെ ഉച്ചസ്തായിലേക്കുള്ള പ്രയാണത്തില്‍‌ അവ ഭൂമിയില്‍‌ അലിഞ്ഞു ചേരുന്ന പോലേ.
ഒരു യാത്രാമൊഴി പോലുമേകാതെ ഞാന്‍‌ മറ്റൊരു ദിശയിലേയ്ക്കു യാത്രയായി.
വീണ്ടും ഒത്തുചേരും എന്ന പ്രത്യാശയോടെ.

1 Comments:

Blogger Sankar said...

This is amazingly Philosophical. Beautiful language and terrific analogy.
Kadukkamkunnan, Please do write again on such topics, you are a versatile genius!

Thanks and Best Regards,
Sankar

8:07 AM  

Post a Comment

<< Home